വീട്ടില്‍ ആര് ചികിത്സിക്കും

0

രോഗ ലക്ഷണം ഇല്ലാത്ത രോഗികളെ വീട്ടില്‍ ചികിത്സിക്കുമെന്ന സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തത തേടി പ്രതിപക്ഷം. വീട്ടില്‍ ആര് ചികിത്സിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തത ഇല്ലാതെ ഉത്തരവ് ഇറങ്ങിയത് ആശയകുഴപ്പം ഉണ്ടാക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ ചികിത്സയുടെ കാര്യത്തില്‍ വ്യക്തതയില്ല. കോവിഡ് പ്രതിേേരാധത്തിന് കൊട്ടി ഘോഷിച്ച കേരള മോഡല്‍ തകര്‍ന്നടിഞ്ഞെന്നും രമേശ് ചെന്നിത്തല പറഞ്ഞു.