രാജ്യത്തെ കോവിഡ് പരിശോധന നിരക്കിനേക്കാള്‍ കുറവാണ് കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 10 ലക്ഷം പേരില്‍ 324 എന്നാണ് ദേശീയ നിരക്ക്. എന്നാല്‍ കേരളത്തില്‍ ഇത് 212 മാത്രമാണ്. കേരളമടക്കം 14 സംസ്ഥാനങ്ങളാണ് ദേശീയ ശരാശരിയേക്കാള്‍ പിന്നിലെന്നും ആരോഗ്യ മന്ത്രാലയം വക്താക്കള്‍ അറിയിച്ചു.
രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ഉയരുകയാണ്. ഇത് നല്ല സൂചനയാണ്. ഇന്ത്യയില്‍ കോവിഡ് മരണ നിരക്ക് 2.21 ശതമാനമാണ്. ലോകത്ത് ഇത് 4 ശതമാനമാണ്. മരണം കുറവുള്ള സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്താണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.