ഡല്‍ഹിയില്‍ ഡീസലിന്റെ മൂല്യവര്‍ധിത നികുതി വെട്ടിക്കുറച്ച് കെജ്രിവാള്‍ സര്‍ക്കാര്‍. ഡീസലിന്റെ വാറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 16.75 ശതമാനമായാണ് കുറച്ചത്. ഇതോടെ എട്ട് രൂപയോളം ഡീസലിന്റെ വില കുറയും. 8.36 രൂപയുടെ കുറവാണ് ഒരു ലിറ്റര്‍ വിലയിലുണ്ടാവുക.
സംസ്ഥാനത്തെ ജനങ്ങളുടെ സാമ്പത്തിക ഭദ്രത ഉയര്‍ത്തി കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് വാറ്റ് നികുതി കുറക്കുന്നതെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.