പ്രമുഖ വില്ലന്‍ നടന്‍ അനില്‍ മുരളി അന്തരിച്ചു. 56 വയസ്സ് ആയിരുന്നു. കരള്‍ സംബന്ധമായ അസുഖത്തിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനില്‍ മുരളി ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
തമിഴ്, മലയാളം , തെലുങ്ക് ഭാഷകളിലായി 200 ലധികം സിനിമകളില്‍ അഭിനയിച്ചു.ടൊവിനോ തോമസ് നായകനായ ഫോറന്‍സിക് ആയിരുന്നു അവസാന ചിത്രം. സുമയാണ് ഭാര്യ. ആദിത്യ, അരുന്ധതി എന്നിവര്‍ മക്കളാണ്.