HomeKeralaഇന്ന് കനത്ത മഴ

ഇന്ന് കനത്ത മഴ

സംസ്ഥാനത്ത് ഇന്നലെ മുതല്‍ തുടങ്ങിയ മഴ ഇന്ന് കൂടുതല്‍ ശക്തമാകും. വടക്കന്‍ കേരളത്തില്‍ അതി തീവ്ര വഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വടക്കന്‍ കേരളത്തിലെ 5 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വേറെ 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഉണ്ടായിരിക്കും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട്.

കടലില്‍ ഉയര്‍ന്ന തിരമാലക്ക് സാധ്യത ഉള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ഇന്നലെ ആരംഭിച്ച മഴയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിലായി, പല വീടുകളിലും വെള്ളം കയറി. ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്.

Most Popular

Recent Comments