കോവിഡ് രോഗികളെ ഇനി മുതല്‍ വീടുകളില്‍ ചികിത്സിക്കാം. ഇതിനുള്ള മാനദണ്ഡം സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കി. ആദ്യഘട്ടത്തില്‍ ലക്ഷണമില്ലാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വീടുകളില്‍ ചികിത്സിക്കാന്‍ അനുമതി. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റുകളെ മാത്രം ആശ്രയിക്കാതെ ചികിത്സ വ്യാപകമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എഴുതി നല്‍കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വീടുകളില്‍ ചികിത്സിക്കാന്‍ അനുമതി നല്‍കുക. ഇതിനുള്ള സൗകര്യ വീടുകളില്‍ ഉണ്ടാവുകയും വേണം.
പത്താം ദിവസം ആന്റിജന്‍ ടെസ്റ്റ് നടത്തും. പോസിറ്റീവാണെങ്കില്‍ നിരീക്ഷണം തുടരും. നെഗറ്റീവ് ആണെങ്കില്‍ അടുത്ത ഏഴ് ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയണം. രണ്ടാം ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരല്ലാത്ത കോവിഡ് രോഗികളെ കൂടി വീടുകളില്‍ ചികിത്സിക്കാന്‍ അനുമതി നല്‍കും.