അണ്‍ലോക്ക് പ്രക്രിയയുടെ അടുത്ത ഘട്ടം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ആഗസ്റ്റ് ഒന്നു മുതലാണ് അണ്‍ലോക്ക് 3 മൂന്നാം ഘട്ടം നടപ്പിലാവുക. രാത്രിയാത്രാ നിരോധനം ഇതോടെ രാജ്യത്ത് ഇല്ലാതാവും.
ജിംനേഷ്യം, യോഗാ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവക്ക് പ്രവര്‍ത്തനം തുടങ്ങാം. ആഗസ്ത് 5 മുതല്‍ ഇവയ്ക്ക് പ്രവര്‍ത്തിക്കാം. അണുനശീകരണം നടത്തുകുയും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയും വേണം.
എന്നാല്‍ സ്‌കൂളുകളും കോളേജുകളും ആഗസ്ത് 31 വരെ തുറക്കാന്‍ പാടില്ല. വാണിജ്യ അടിസ്ഥാനത്തിലുള്ള അന്താരാഷ്ട്ര വിമാന സര്‍വീസ് ഉടനുണ്ടാവില്ല. സ്വാതന്ത്യ ദിനാഘോഷം നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മാത്രമേ നടത്താവൂ.
മെട്രോ റയില്‍, സിനിമാ തിയ്യറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹാളുകള്‍ എന്നിവ അടഞ്ഞു കിടക്കും. പൊതു പരിപാടികള്‍ പാടില്ല. എന്നാല്‍ കണ്ടെയ്‌മെന്റ് സോണുകളില്‍ യാതൊരു ഇളവുകളും പാടില്ല.