സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 35 പേരുടെ ഉറവിടം വ്യക്തമല്ല.
ഇന്നത്തെ രോഗികളില്‍ 90 പേര്‍ വിദേശത്ത് നിന്നും 71 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇന്ന് 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്. കൂടാതെ തൃശൂര്‍ ജില്ലയിലെ 2 കെഎസ്ഇ ജീവനക്കാര്‍ക്കും ഒരു കെഎല്‍എഫ് ജീവനക്കാരനും രേഗം സ്ഥിരീകരിച്ചു.
ഇന്ന് 641 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.
ഇന്നും കോവിഡ് മരണമുണ്ട്. മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന കുട്ടി ഹസന്‍ ആണ് മരിച്ചത്. 67 വയസ്സായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 68 ആയി
19 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -492
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍- 1475
നിലവില്‍ ആശുപത്രിയില്‍ ഉള്ളവര്‍ – 10,057
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം – 213
കൊല്ലം -84
കോട്ടയം -29
പത്തനംതിട്ട -54
ഇടുക്കി -34
ആലപ്പുഴ -38
എറണാകുളം -83
മലപ്പുറം -87
പാലക്കാട് -49
തൃശൂര്‍ -31
കണ്ണൂര്‍-42
വയനാട് -43
കോഴിക്കോട് -67
കാസര്‍കോട് -49





































