HomeIndiaഇനി പുതിയ സ്‌കൂള്‍ വിദ്യാഭ്യാസം

ഇനി പുതിയ സ്‌കൂള്‍ വിദ്യാഭ്യാസം

ഇന്ത്യയില്‍ ഇനി പുതിയ രീതിയിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസം. വിദ്യാഭ്യാസ രീതിയില്‍ അടിമുടി മാറ്റവുമായി കരട് വിദ്യാഭ്യാസ നയം. കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ച കരട് നയം ഉദ്ദേശിക്കുന്നത് 18 വര്‍ഷ വിദ്യാഭ്യാസ സമ്പ്രദായമാണ്.

ഇപ്പോഴത്തെ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി രീതികള്‍ മാറും. നാല് ഘട്ടങ്ങളിലായി 12 ഗ്രേഡുകള്‍ പൂര്‍ത്തിയാക്കുന്ന 18 വര്‍ഷ വിദ്യാഭ്യാസ സമ്പ്രദായമാണ് ഇനിയുണ്ടാവുക. ഇഷ്ടമുള്ള വിഷയങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് പഠിക്കാന്‍ കൂടുതല്‍ അവസരങ്ങളുണ്ടാകും. വിദ്യാഭ്യാസ അവകാശം മൂന്ന് മുതല്‍ 18 വയസ്സുവരെയാക്കും.10+2 എന്ന നിലവിലെ രീതി 5+3+3+4 എന്നതിലേക്ക് മാറും. അഞ്ചാം ക്ലാസ് വരെ മാതൃഭാഷയിലാകും പഠനം. ഒന്ന് മുതല്‍ മൂന്ന് വരെ ഭാഷയും കണക്കും മാത്രമാകും പഠിപ്പിക്കുക.

വിദ്യാഭ്യാസത്തില്‍ കലാ കായിക മേഖലകള്‍ക്കും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും പ്രാമുഖ്യം ഉണ്ടാകും. മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ പേര് ഇനി വിദ്യാഭ്യാസ മന്ത്രാലയം എന്നാകും. ഇന്ന് വൈകീട്ട് നാലിന് ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

Most Popular

Recent Comments