മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് ചൗഹാന്‍ കോവിഡ്. രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ശിവ് രാജ് ചൗഹാന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
തന്റെ സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും ഉടന്‍ തന്നെ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് അഭ്യര്‍ഥിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. അടുത്ത് ഇടപഴകിയ എല്ലാവരും ഉടന്‍ ക്വാറന്റീനില്‍ പോകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.





































