സൂപ്പര്‍ താരം നെയ്മറിന്റെ ഒരൊറ്റ ഗോളില്‍ പിഎസ്ജി ഫ്രഞ്ച് കപ്പ് സ്വന്തമാക്കി. പതിനാലാം മിനിറ്റിലായിരുന്നു നെയ്മറിന്റെ ഗോള്‍. മൈതാന മധ്യത്തില്‍ നിന്ന് മുന്നേറി വന്ന കെയ്‌ലിനന്‍ എംബാപ്പെയുടെ തകര്‍പ്പന്‍ ബോള്‍ സെന്റ് എറ്റിയന്‍ ഗോളി തടഞ്ഞിട്ടു. എന്നാല്‍ അപ്പോഴേക്കും പെനാല്‍റ്റി ബോക്‌സില്‍ എത്തിയ നെയ്മര്‍ മനോഹര ഷോട്ടോടെ പിഎസ്ജിക്ക് ഗോള്‍ നേടി കൊടുത്തു.
പതിമൂന്നാം തവണയാണ് പിഎസ്ജി ഫ്രഞ്ച് കപ്പ് സ്വന്തമാക്കുന്നത്. നേരത്തെ ഫ്രഞ്ച് ലീഗും നേടിയിരുന്നു.