വിവാദമായ തിരുവനന്തപുരം സ്വര്‍ണകള്ളക്കടത്ത് കേസില്‍ നിര്‍ണായക മൊഴി. കള്ളക്കടത്ത് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണെന്ന് സ്വപ്‌ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കി. കോണ്‍സുല്‍ ജനറലും അറ്റാഷയുമാണ് സ്വര്‍ണകടത്തിന് സഹായം നല്‍കിയതെന്നും സ്വപ്‌ന മൊഴി നല്‍കി.
കോണ്‍സുല്‍ ജനറലാണ് സ്വര്‍ണ കള്ളകടത്തിന് സഹായം നല്‍കിയത്. പിന്നീട് അറ്റാഷെയായി. കോവിഡ് തുടങ്ങിയപ്പോഴാണ് കോണ്‍സുല്‍ ജനറല്‍ നാട്ടിലേക്ക് മടങ്ങിയത്. 1500 ഡോളറാണ് അവര്‍ക്കുള്ള വിഹിതം. 2019 ജൂലൈ മുതല്‍ ജൂണ്‍ 30 വരെ 18 തവണയാണ് സ്വര്‍ണം കടത്തിയത്. ഇതോടെ യുഎഇയുമായി ബന്ധപ്പെട്ട് കോണ്‍സുല്‍ ജനറലിന്റേയും അറ്റാഷയുടേയും മൊഴി എടുക്കേണ്ട അവസ്ഥയിലാണ് അന്വേഷണ സംഘം. മൊഴി വിവരങ്ങള്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.
എം ശിവശങ്കറുമായി തനിക്ക് വ്യക്തിപരമായ അടുപ്പം മാത്രമാണ് ഉള്ളതെന്ന സ്വപ്‌നയുടെ മൊഴി കസ്റ്റംസ് സംഘം മുഖവിലക്കെടുത്തിട്ടില്ല. തിങ്കളാഴ്ച ശിവശങ്കറിനെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യുന്നുണ്ട്. പ്രിതകളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും എന്‍ഐഎ ഉദ്ദേശിക്കുന്നു.




































