സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനം. പുതിയ രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തി നേടിയവരായ ദിനം. ഇന്ന് 885 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 968 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് കോവിഡ് രോഗികള്‍ ആശങ്കയുയര്‍ത്തി കൂടുമ്പോഴാണ് ഈ ആശ്വാസം.
ഇന്ന് 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 54 പേരുടെ ഉറവിടം വ്യക്തമല്ല. രോഗികളില്‍ 64 പേര്‍ വിദേശത്ത് നിന്നും 68 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
ഇന്ന് നാല് മരണമുണ്ട്. തിരുവനന്തപുരം സ്വദേശി മുരുകന്‍ (46), കാസര്‍കോട് സ്വദേശികളായ ഖമറുന്നീസ (48), മാധവന്‍ (68), ആലുവ സ്വദേശി മറിയാമ്മ എന്നിവരാണ് മരിച്ചത്. ഇതോടെ മരണം 50 ആയി.
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം -167
കൊല്ലം -133
എറണാകുളം -69
മലപ്പുറം -58
പാലക്കാട് -58
കോട്ടയം -50
ആലപ്പുഴ -44
തൃശൂര്‍ -33
ഇടുക്കി -29
പത്തനംതിട്ട -23
കണ്ണൂര്‍-18
വയനാട് -15
കോഴിക്കോട് -82
കാസര്‍കോട് -106
നിലവില്‍ ചികിത്സയിലുള്ളവര്‍ -9371
ഹോട്ട്‌സ്‌പോട്ടുകള്‍ -453
തിരുവനന്തപുരത്ത് 5 ലാര്‍ജ് ക്ലസ്റ്ററുകള്‍
പുല്ലുവിള, പുതുക്കുറുച്ചി, അഞ്ചുതെങ്ങ്, പൂന്തുറ എന്നിവിടങ്ങളില്‍ അതീവ ശ്രദ്ധ വേണം
സമ്പൂര്‍ണ ലോക്ക് ഡൗണില്‍ തീരുമാനം ആയില്ല. സര്‍വകക്ഷി യോഗത്തില്‍ രണ്ടഭിപ്രായം. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാരിനും താല്‍പ്പര്യമില്ല. പക്ഷേ ആവശ്യമായ അവസരത്തില്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി.