സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമം

0

രാജ്യത്തെ അട്ടിമറിക്കാന്‍ അടക്കം ഉദ്ദേശിച്ച് നടത്തിയ സ്വര്‍ണകള്ളക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് കെ സുരേന്ദ്രന്‍. ഇതിന്റെ ഭാഗമായാണ് സെക്രട്ടറിയറ്റിലെ സിസിടിവി കാമറ ദൃശ്യങ്ങള്‍ നശിപ്പിക്കാനുള്ള ശ്രമം.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സിസിടിവി വിഷയം വന്നപ്പോള്‍ വലിയ കോലാഹലം ഉയര്‍ത്തിയവരാണ് ഇപ്പോള്‍ ഭരണത്തില്‍. അന്നത്തെ പോലെ മുഖ്യമന്ത്രിയുടെ ഓഫീസിലും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലും കള്ളക്കടത്ത് കേസിലെ പ്രതികള്‍ സൈ്വര്യ വിഹാരം നടത്തി. ഇതിന്റെ തെളിവുകള്‍ നശിപ്പിക്കാനാണ് ശ്രമം. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും നശിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശ്രമിക്കുകയാണ്.

സ്വന്തം ഓഫീസിലേക്ക് അന്വേഷണം എത്തിയിട്ടും.മുഖ്യമന്ത്രി രാജിവെക്കാത്തത് നാണക്കേടും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റിയിലെ ഭൂമി കൈമാറ്റത്തിന് പിന്നില്‍ കോടികളുടെ അഴിമതിയാണെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു.