കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മാന്യമായി രാജിവെച്ച് പോകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതികളെ ആദ്യം മുതലേ രക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ചെയ്തതെന്നും പ്രതിപക്ഷ നേതാവ്.
അസാധാരണ കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. സെക്രട്ടറിയറ്റില്‍ എന്‍ഐഎ എത്തി. ഇത് സംസ്ഥാനത്തിന് അപമാനമാണ്. മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. എന്‍ഐഎ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുകയാണ്. ഇത്രയൊക്കെ ആയിട്ടും സംസ്ഥാനം അന്വേഷണം പ്രഖ്യാപിക്കാത്ത നിലപാട് പ്രതിഷേധാര്‍ഹമാണ്.
കണ്‍സള്‍ട്ടന്‍സി നിയമനം പോലുള്ള കാര്യങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവര്‍ത്തിക്കുകയാണ്. മുഖ്യമന്ത്രിയുടെ രാജിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും യുഡിഎഫ് രണ്ട് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. ആഗസ്റ്റ് ഒന്നിന് യുഡിഎഫ് എംഎല്‍എമാര്‍ അവരുടെ വീട്ടിലോ ഓഫീസിലോ സത്യാഗ്രഹം നടത്തും. മറ്റൊന്ന് 10 ന് സംസ്ഥാനത്ത് വാര്‍ഡുകളില്‍ നടക്കുന്ന സത്യാഗ്രഹമാണ്. നൂറ് ശതമാനം കോവിഡ് പ്രോട്ടോക്കോള്‍ ആയിരിക്കും സമരമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.