രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ആകെ രോഗ ബാധിതര്‍ 12,87,945 ആയി. മരണം 30,601 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം അര ലക്ഷം രോഗികളാണ് രാജ്യത്ത് ഉണ്ടായത്.
തെക്കെ ഇന്ത്യയിലാണ് ആശങ്ക വര്‍ധിക്കുന്നത്. പുതുതായി കൂടുതല്‍ രോഗികള്‍ ഇപ്പോള്‍ തെക്കെ ഇന്ത്യയിലാണ്. തമിഴ്‌നാട്ടില്‍ മാത്രം രോഗബാധിതര്‍ രണ്ട് ലക്ഷമാവാറായി. മഹാരാഷ്ട്രയില്‍ രോഗികള്‍ മൂന്ന് ലക്ഷം കടന്നു. കേരളത്തിലും കോവിഡ് രോഗികള്‍ വര്‍ധിക്കുകയാണ്.