മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ മേല്‍ കുരുക്ക് മുറുകുന്നു. വീണ്ടും ചോദ്യം ചെയ്യാനായി കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്താനാണ് നിര്‍ദേശം. ഇന്നലെ തിരുവനന്തപുരത്ത് പൊലീസ് ക്ലബില്‍ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്.
നേരത്തെ കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞ കാര്യങ്ങള്‍ ശിവശങ്കര്‍ ആവര്‍ത്തിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനിടയില്‍ പറഞ്ഞ കാര്യങ്ങളാണ് ശിവശങ്കറിന് കെണിയാവുന്നത്. ഇതിനിടെ എന്‍ഐഎ അന്വേഷണം സെക്രട്ടറിയറ്റിലേക്ക് കൂടി കടക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.