കുടുങ്ങുമോ

0

മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കരനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം പേരൂര്‍ക്കടയിലെ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍.

സ്വര്‍ണകള്ളക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് ശിവശങ്കര്‍. നാല് മണിയോടെ ക്ലബില്‍ എത്തിയ ശിവശങ്കറിനെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കേസില്‍ ശിവശങ്കറിന് ബന്ധമുണ്ടോ ഔദ്യോഗിക സഹായം ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് പ്രധാന ലക്ഷ്യം. ശിവശങ്കറിനെ നേരത്തെ കസ്റ്റംസ് സംഘവും ചോദ്യം ചെയ്തിരുന്നു.