കോവിഡ് വ്യാപനം ശക്തമായതിനാല്‍ 27 ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചു. പകരം അന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നാളെ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ഇതു സംബന്ധിച്ച ധാരണയുണ്ടായേക്കും. സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക വശങ്ങള്‍ പരിഗണിച്ച് മാത്രമേ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തിരൂമാനം ഉണ്ടാകൂ. ഇന്നലെ ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. മുഖ്യമന്ത്രി ഭരണകക്ഷി നേതാക്കളുമായും ചര്‍ച്ചകള്‍ തുടരുകയാണ്.
ധനകാര്യ ബില്‍ പാസ്സാക്കാനായിരുന്നു സഭ സമ്മേളനം വിളിച്ചത്. കോവിഡ് വ്യാപനം ശ്ക്തമായതും പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയതും സമ്മേളനത്തെ വിവാദമാക്കി. കോവിഡ് പറഞ്ഞ് സമ്മേളനം മാറ്റുമ്പോള്‍ സര്‍ക്കാരിന് അവിശ്വാസ പ്രമേയത്തെ നേരിടാന്‍ ധൈര്യമില്ലെന്നാകും പ്രതിപക്ഷത്തിന്റെ പ്രചാരണം.