ദൃശ്യങ്ങള്‍ തേടി എന്‍ഐഎ

0

സെക്രട്ടറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ തേടി എന്‍ഐഎ. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് ദേശീയ അന്വേഷണ ഏജന്‍സി കത്തയച്ചു. എപ്പോള്‍ ആവശ്യപ്പെട്ടാലും ദൃശ്യങ്ങള്‍ നല്‍കണമെന്നാണ് എന്‍ഐഎ ആവശ്യപ്പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായുള്ള ആരോപണങ്ങള്‍ക്കിടെയാണ് പുതിയ നീക്കം. ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം ഉന്നയിച്ചത്.