രാജ്യത്തിന്റെ ആരോഗ്യരംഗം ദ്രുതഗതിയിലുള്ള വളര്‍ച്ചയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏത് വെല്ലുവിളികളേയും നേരിടാന്‍ നമ്മുടെ ആരോഗ്യരംഗം സജ്ജമാണെന്നും പ്രധാനമന്ത്രി.
പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാവണം വികസന അജണ്ടകള്‍ രൂപപ്പെടുത്തേണ്ടത്. ആരോഗ്യരംഗത്തും കാര്‍ഷിക-ഊര്‍ജ മേഖലകളിലും ഇന്ത്യയില്‍ നിക്ഷേപത്തിന് അനുയോജ്യമായ നല്ല സമയമാണിത്. രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം നാള്‍ക്കുനാള്‍ ഉയരുകയാണ്. കോവിഡ് കാലത്തും 20 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം ഉറപ്പിക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഐഡിയ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.