രാജ്യത്ത് കോവിഡ് ആശങ്ക കൂട്ടുമ്പോള്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപനവുമായി സംസ്ഥാനങ്ങള്‍. മധ്യപ്രദേശിലെ തലസ്ഥാന നഗരമായ ഭോപ്പാലില്‍ 10 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മണിപ്പൂര്‍ സംസ്ഥാനമാകെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 14 ദിവസത്തേക്കാണ് ലോക്ക ഡൗണ്‍. നാളെ ഉച്ചക്ക് രണ്ട് മുതലാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍.
കേരളത്തിലും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ട സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സെക്രട്ടറിയറ്റില്‍ സജീവമാണ്.