സംസ്ഥാനത്ത് കടുത്ത ആശങ്കയായി കോവിഡ് രോഗികളുടെ വര്‍ധന. ഇന്ന് രോഗികളുടെ എണ്ണം ആയിരം കടന്നു. 1038 പേര്‍ക്കാണ് രോഗബാധ. ഇവരില്‍ 785 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം വ്യാപിച്ചത്. 57 പേരുടെ ഉറവിടം വ്യക്തമല്ല.
ഇന്നത്തെ രോഗികളില്‍ 109 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 87 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. സംസ്ഥാനത്ത് ഇതുവരെ 15032 പേര്‍ക്കാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം -226
കൊല്ലം -133
ആലപ്പുഴ -120
കാസര്‍കോട് -101
എറണാകുളം -92
മലപ്പുറം -61
തൃശൂര്‍ -56
കോട്ടയം -51
പത്തനംതിട്ട -49
ഇടുക്കി -43
കണ്ണൂര്‍ -43
പാലക്കാട് -34
കോഴിക്കോട് -25
വയനാട് -4
നിലവില്‍ ആശുപത്രിയില്‍ ഉള്ളവര്‍ -8818
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -397