സര്‍ക്കാര്‍ തെളിവുകള്‍ നശിപ്പിക്കുന്നു

0

സ്വര്‍ണകള്ളക്കടത്തും മറ്റ് ആരോപണങ്ങളിലും ഉള്ള തെളിവുകള്‍ നശിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന്റെ ഭാഗമായി വേണം ഈമാസം 13ന് ഇറക്കിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. സെക്രട്ടറിയറ്റിലെ സിസിടിവി കള്‍ കൂട്ടത്തോടെ മാറ്റാനുള്ള ഉത്തരവില്‍ പറയുന്നത്. കൂടാതെ തെളിവുകള്‍ നശിപ്പിക്കാന്‍ സംഘടിത ശ്രമമാണ് നടക്കുന്നത്. അതിനാല്‍ എത്രയും വേഗം തെളിവുകള്‍ എന്‍ഐഎ പിടിച്ചെടുക്കണം.

സര്‍ക്കാരിന് നേരെ കൂടുതല്‍ ആരോപണങ്ങള്‍ വരുന്നതിലുള്ള രോഷമാണ് ഇന്നലെ മുഖ്യമന്ത്രിയില്‍ നിന്ന് വന്നത്. അതിന്റെ ഭാഗമാണ് പ്രതിപത്തിന്റെ നേരെ നടത്തിയ കുതിരക്കയറ്റം. ആരോപണങ്ങളില്‍ നിന്നും അന്വേഷണങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രിയുടെ പാഴ്ശ്രമം. പക്ഷേ ഇതൊന്നും നടക്കാന്‍ പോകുന്നില്ല.

കോവിഡ് പ്രതിരോധത്തിന് യുഡിഎഫ് സഹകരിച്ചില്ല എന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്. യുഎഡിഎഫ് ജനപ്രതിനിധികളും പ്രവര്‍ത്തകരും എപ്പോഴും കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പമാണ്. ജനങ്ങളെ സഹായിക്കാന്‍ എന്നും എപ്പോഴും യുഡിഎഫ് ഉണ്ടാകും. മുഖ്യമന്ത്രി എത്ര അവഹേളിച്ചാലും ജനങ്ങളെ സഹായിക്കുന്നതില്‍ പിന്നോട്ടില്ല. ഇനിയും പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കൊപ്പം ഉണ്ടാകണം.

റിക്കവറി റേറ്റ് ആണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പ്രധാന അളവ് കോല്‍. കേരളത്തിന്റെ സ്ഥാനം ഇതില്‍ ഇരുപത്തിയഞ്ചാമതാണ്. കര്‍ണാടകം മാത്രമാണ് നമ്മുടെ പിന്നില്‍ ഉള്ളത്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൈവിട്ടപ്പോള്‍ നിയന്ത്രണം പോയ നിലയിലാണ് മുഖ്യമന്ത്രി. യുഡിഎഫിനെതിരെ എന്തും വിളിച്ച് പറയുന്നത് ഇരിക്കുന്ന സ്ഥാനത്തിനെ അപമാനിക്കലാണ്. പ്രവാസികളെ സഹായിച്ചതാണ് ഞങ്ങള്‍ ചെയ്ത കുറ്റമായി പറയുന്നത്. പ്രവാസികള്‍ക്കായി എന്താണ് സര്‍ക്കാര്‍ ചെയ്തത്.

പതിനായിരക്കണക്കിന് ബെഡുകള്‍ കോവിഡ് ചികിത്സക്കായി ഒരുക്കി എന്ന് മാസങ്ങള്‍ക്ക് മുമ്പാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ രോഗികളുടെ എണ്ണം 6000 കടന്നപ്പോള്‍ നെട്ടോടമോടുന്നു. അന്നത്തെ കട്ടിലുകള്‍ എല്ലാം പറന്നുപോയോ. എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

അവിശ്വാസ പ്രമേയ നോട്ടീസില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയാണ്. സഭ ചേരുമ്പോള്‍ പ്രമേയം അവതരിപ്പിക്കാന്‍ അവസരം ലഭിക്കണം. സഭാ സമ്മേളനം നീട്ടിയാല്‍ പുതിയ നോട്ടീസ് നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.