സംസ്ഥാനത്ത് ഇന്ന് രെു മരണം കൂടി. കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ സ്വദേശി സദാനന്ദനാണ് മരിച്ചത്. 60 വയസ്സായിരുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നടത്തിയ ദ്രുത പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അര്ബുദ രോഗ ബാധിതനായിരുന്ന സദാനന്ദനെ ഹൃദ്രോഗത്തിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ഇന്ന് മാത്രം കോവിഡ് ബാധിച്ച് മരച്ചവര്‍ നാലായി.