ആശങ്കയോടെ കണ്ണൂര്‍ പരിയാരം

0

സംസ്ഥാനത്ത് പുതിയ കോവിഡ് ക്ലസ്റ്ററുകള്‍ സംഭവിക്കുന്നതായി ആരോഗ്യവകുപ്പ്. കണ്ണൂരില്‍ പരിയാരം മെഡിക്കല്‍ കോളേജ് പുതിയ കോവിഡ് ക്ലസ്റ്ററായേക്കുമെന്ന് ആരോഗ്യ വകുപ്പ് ആശങ്കപ്പെടുന്നു. ഇവിടെ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ ദ്രുത പരിശോധനയില്‍ 5 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

മെഡിക്കല്‍ കോളേജില്‍ ജീവനക്കാര്‍ക്കും രോഗികള്‍ക്കും നടത്തിയ പരിശോധനയിലാണ് 4 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ജനറല്‍ ഐസിയുവിലെ രണ്ട് രോഗികള്‍ക്കും ഒരു ഡോക്ടര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം. ഇവരുടെ ഉറവിടം വ്യക്തമായിട്ടില്ല. നിലവില്‍ അമ്പതിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്.

ഡോക്ടര്‍മാര്‍ കൂട്ടത്തോടെ നിരീക്ഷണത്തില്‍ ആയതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുന്ന നിലയിലാണ്. അത്യാഹിത വിഭാഗത്തില്‍ കോവിഡ് പരിശോധന നടത്തി മാത്രം രോഗികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം.