സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവര്‍ 48 ആയി ഉയര്‍ന്നു. ഇന്ന് മൂന്ന് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കാസര്‍കോട്, കോഴിക്കോട്, കൊല്ലം സ്വദേശികളാണ് മരിച്ചത്.
കാസര്‍കോട് അണങ്കൂര്‍ സ്വദേശിനി ഖൈറന്നീസ മരിച്ചത് പരിയാരം മെഡിക്കല്‍ കോളേജിലാണ്. 48 വയസ്സായിരുന്നു. തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച ഇവരെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരികയായിരുന്നു. കടുത്ത ന്യുമോണിയക്കാണ് ചികിത്സ തേടിയത്. രോഗ ഉറവിടം വ്യക്തമല്ല.
കോഴിക്കോട് സ്വദേശി കോയ ആണ് മരിച്ച രണ്ടാമത്തെയാള്‍. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് അന്ത്യം.
കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് ആണ് മരിച്ച മൂന്നാമത്തെയാള്‍. 55 വയസ്സായിരുന്നു. രാവിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ മകന്റെ പരിശോധന ഫലം പോസിറ്റീവാണ്.