സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടിവരും

0

സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ അവസ്ഥയില്‍ അത്തരം ആവശ്യങ്ങളും ഉയരുന്നുണ്ട്. അത് ഗൗരവമായി തന്നെ പരിഗണിക്കേണ്ടിവരും.

മാര്‍ച്ച് 23നാണ് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കും മുന്‍പായിരുന്നു ഇത്. സംസ്ഥാന അതിര്‍ത്തികള്‍ നിലവില്‍ അടച്ചിട്ടുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ യാത്ര അനുവദിക്കൂ. ഇതിന് ജാഗ്രത പോര്‍ട്ടലില്‍ നിന്ന് പാസ്സ് ലഭിക്കണം. കര്‍ശന പരിശോധന നടത്തി മാത്രമേ അതിര്‍ത്തി കടത്തി വിടൂ എന്നും മുഖ്യമന്ത്രി പറഞ്ഞു