സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 528 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഇവരില്‍ 34 പേരുടെ ഉറവിടം വ്യക്തമല്ല. ഇത് ആശങ്ക വര്‍ധിപ്പിക്കുന്നു. 274 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. സംസ്ഥാനത്ത് ഇതുവരെ 13,994 പേര്‍ക്ക് കോവിഡ് ബാധിച്ചു.
ഇന്ന് ഒരു മരണമുണ്ട്. തിരുവനന്തപുരം ജില്ലയില്‍ പുല്ലുവിളയില്‍ വിക്ടോറിയ ആണ് മരിച്ചത്. 72 വയസ്സുണ്ട്. വാര്‍ധക്യ സംബന്ധമായ രോഗങ്ങളുണ്ടായിരുന്നു.
നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ -8,056
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -353
ഇന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധ ഉണ്ടായി. 17 പേര്‍ക്ക് .
ഐടിബിപി -4
കെഎല്‍എഫ് -1
കെഎസ്ഇ -4 എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ -7611
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -871
ഇന്നത്തെ രോഗികളില്‍ 82 പേര്‍ വിദേശത്ത് നിന്നും 54 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം -151(137 സമ്പര്‍ക്കത്തില്‍)
കോഴിക്കോട് -39
കൊല്ലം -85
എറണാകുളം -80
ആലപ്പുഴ -46
മലപ്പുറം -61
പാലക്കാട് -46
കണ്ണൂര്‍ -57
കോട്ടയം -39
തൃശൂര്‍ -19
കാസര്‍കോട് -40
വയനാട് -17
പത്തനംതിട്ട -40
ആവശ്യത്തിന് ചികിത്സാ സൗകര്യം സംസ്ഥാനത്തുണ്ടെന്ന് മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നിര്‍മാണം പുരോഗതിയിലാണ്. നേരിയ രോഗം ഉള്ളവരേയും പ്രകടമായി രോഗം ഇല്ലാത്തവരെയും ഇവിടെ ചികിത്സിക്കും.
സര്‍ക്കാര്‍ മേഖലയില്‍ നിലവില്‍ 59 ടെസ്റ്റിംഗ് സെന്ററുകളുണ്ട്. സ്വകാര്യ മേഖലയില്‍ 51 ഉം ഉണ്ട്. ആന്റിബോഡി, ആന്റിജന്‍, ട്രൂനാറ്റ് ടെസ്റ്റുകള്‍ ലഭ്യമാണ്.
സംസ്ഥാനത്തുള്ള ആക്ടീവി ക്ലസ്റ്ററുകള്‍ -101
ഇതില്‍ 18 എണ്ണം ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍