ബലിപെരുന്നാള്‍ 31ന്

0

സംസ്ഥാനത്ത് ജൂലൈ 31ന് ബലിപെരുന്നാള്‍. കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് 31ന് വെള്ളിയാഴ്ച ബലി പെരുന്നാള്‍ ആചരിക്കുന്നതെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതിനാല്‍ ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കും. അറഫാദിന നോമ്പ് 30ന് ആയിരിക്കും.

ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമമത് കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ക്ക വേണ്ടി നാഇബ് ഖാസി സയ്യിദ് അബ്ദുല്ല കോയ ശിഹാബുദീന്‍ തങ്ങള്‍, സയ്യിദി നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവരാണ് മാസപ്പിറവി സ്ഥിരീകരിച്ചത്.