സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇത്രയും ശക്തമായത് സര്‍ക്കാരിന്റെ വീഴ്ച മൂലമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. സാമൂഹിക വ്യാപനം വര്‍ധിക്കുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. പരിശോധന ഫലങ്ങള്‍ മൂടിവെച്ച് രോഗികളുടെ എണ്ണം കുറച്ചു കാണിച്ച് മേനി നടിക്കുകയായിരുന്നു മുഖ്യമന്ത്രിയും സര്‍ക്കാരും.
പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ ഉന്നയിച്ച പരാതികളും ആരോപണങ്ങളും മുഖ്യമന്ത്രി പുഛിച്ച് തള്ളി. ഇപ്പോള്‍ സ്ഥിതി ഗരുതരമായി. തിരുവനന്തപുരത്തെ രാമചന്ദ്ര ടെക്‌സറ്റയില്‍സ്, പോത്തീസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും മുഖ്യമന്ത്രി നടപടി എടുത്തില്ല. ഇപ്പോള്‍ കുറ്റം ജില്ലാ ഭരണത്തിനാണെന്ന് പറഞ്ഞ് തലയൂരുകയാണ് പിണറായി വിജയന്‍. കീം പരീക്ഷയെ പറ്റി എല്ലാവരും പറഞ്ഞ ആശങ്ക ഇപ്പോള്‍ ശരിയായി. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ജാഗ്രത കുറവുണ്ടായെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.