ഇന്ന് 722, രോഗികളുടെ എണ്ണം പതിനായിരം കടന്നു

0

സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 10,000 കവിഞ്ഞു

സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി.
തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം 600ന് മുകളില്‍ ഉണ്ടാകുന്നത്. അതുപോലെ തന്നെയാണ് സമ്പര്‍ക്കം മൂലമുള്ള രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇന്ന് 481 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായി. ഇതില്‍ 34 പേരുടെ ഉറവിടം വ്യക്തമല്ല. 228 പേര്‍ രോഗമുക്തി നേടി.

10275 പേര്‍ സംസ്ഥാനത്ത് കോവിഡ് ബാധിതരായി.

ഇന്ന് രണ്ട് കോവിഡ് മരണമുണ്ട്. തൃശൂര്‍ തമ്പുരാന്‍പടി അനീഷ്, കണ്ണൂര്‍ സ്വദേശി സലീഹ് എന്നിവാരണ് മരിച്ചത്. അനീഷ് ചെന്നൈ എയര്‍ കാര്‍ഗോ ജീവനക്കാരനാണ്. സലീഹ് അഹമ്മദാബാദില്‍ നിന്ന് വന്നയാളാണ്.

12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്.
ബിഎസ് എഫ് – 5,
ഐടിബിപി- 3

ഇന്നത്തെ രോഗികളില്‍ 157 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 62 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

ഹോട്ട്സ്പോട്ടുകള്‍ -271

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്.

തിരുവനന്തപുരം -339
ഇടുക്കി -26
കൊല്ലം -42
കോട്ടയം -13
പത്തനംതിട്ട -39

ആലപ്പുഴ -20
എറണാകുളം -57
പാലക്കാട് – 25
മലപ്പുറം -42
തൃശൂര്‍ -32

കാസര്‍കോട് -18
വയനാട് -13
കണ്ണൂര്‍ -23
കോഴിക്കോട് -33

ബ്രേക്ക് ദി ചെയിന്‍ കാമ്പയിന്‍ വിജയിപ്പിക്കാന്‍ സാമൂഹ്യ സംഘടനകള്‍ തയ്യാറാവണം

സംസ്ഥാനത്ത് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ -10
ആകെ ക്ലസ്റ്ററുകള്‍ -84

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ – 804
ആശുപത്രികളില്‍ ചികിത്സയിലു്ള്ളവര്‍ -5372

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് ഒരുക്കും

100 കിടക്കകളുള്ള സംവിധാനമാണ് ഒരുക്കുക. ഇവിടേക്കുള്ള ആരോഗ്യ പ്രവര്‍ത്തകരെ കണ്ടെത്താന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് ശ്രമിക്കും. സ്വകാര്യ ആശുപത്രികളേയും ക്ലിനിക്കുകളേയും സഹകരിപ്പിക്കും

ജില്ലകളില്‍ പൊലീസുകാര്‍ക്ക് മാത്രമായി ക്വാറന്റീന്‍ സെന്റര്‍ തുടങ്ങും