മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തു. അഖിലേന്ത്യാ സിവില്‍ സര്‍വീസ് നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടിയെന്ന് മുഖ്യമന്ത്രി. റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷം കൂടുതല്‍ വിശദീകരിക്കും.
സ്വപ്‌ന സുരേഷിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് നിലവില്‍ അന്വേഷിക്കുന്നുണ്ട്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോള്‍ നിലനില്‍ക്കില്ല. ഇതെല്ലാം കേന്ദ്ര വിഷയമാണ്. ഇപ്പോഴുള്ള അന്വേഷണം നടക്കട്ടെ . അതിനിടയില്‍ സിബിഐ അന്വേഷണം വേമമെന്ന് കേന്ദ്ര സര്‍ക്കാരിന് തോന്നുകയാണെങ്കില്‍ ആ അന്വേഷണം വരും. ഏത് അന്വേഷണവും സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.