തിരുവനന്തപുരം സ്വര്‍കള്ളക്കടത്ത് കേസിലെ പിടികിട്ടാ പുള്ളിയായ ഫൈസല്‍ ഫരീദിന് യാത്രാ വിലക്ക്. യുഎഇ സര്‍ക്കാരാണ് ഫൈസലിന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യ സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടി. ഇയാള്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യ യുഎഇയെ അറിയിച്ചിരുന്നു. യൂറോപ്പിലേക്ക് കടക്കാനുള്ള പദ്ധതിക്കായി ഇയാള്‍ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം കിട്ടിയിരുന്നു. ഇതിന്റെ ഭാഗമായി ഇയാളുടെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ യുഎഇയെ അറിയിച്ചിരുന്നു.