സ്പീക്കറെ മാറ്റാന്‍ കത്ത് നല്‍കി

0

നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ നീക്കണമെന്ന് ആവശ്യപ്പെട്ട് എം ഉമ്മര്‍ എംഎല്‍എ നിയമസഭ സെക്രട്ടറിക്ക് കത്ത് നല്‍കി. ഭരണഘടനയുടെ 179 ാം അനുഛേദം(സി) ഖണ്ഡപ്രകാരമാണ് നോട്ടീസ് നല്‍കിയത്.

സ്വര്‍ണകള്ളക്കടത്ത് – രാജ്യദ്രോഹ കേസിലെ പ്രതികളുമായി വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവും കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് സ്പീക്കര്‍ എന്ന് കത്തില്‍ പറയുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പീക്കര്‍ സഭയ്ക്ക് അപകീര്‍ത്തികരവും പവിത്രമായ സഭയുടെ അന്തസ്സിനും ഔന്നിത്ത്യത്തിനും മാന്യതയ്ക്കും നിരക്കാത്തതാണെന്നും നോട്ടില്‍ വിശദീകരിക്കുന്നു.

പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കേരള നിയമസഭ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിന് സഭ തീരുമാനിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.