സ്വര്‍ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെച്ച് ഒഴിയാതെ രക്ഷയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ് കെ സുരേന്ദ്രന്‍. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത് കൊണ്ട് പിണറായി വിജയന്‍ രക്ഷപ്പെടില്ല.
ഐടി വകുപ്പില്‍ സിപിഎം നിയമനങ്ങളാണ് നടക്കുന്നത്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടു തന്നെയാണിത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കള്ളക്കടത്തുകാര്‍ ഇനിയുമുണ്ട്. അവരേയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണം.
കള്ളം പറയാന്‍ വേണ്ടി റംസാന്‍ പോലും ഉപയോഗിക്കുകയാണ് മന്ത്രി കെ ടി ജലീല്‍. ജലീല്‍ മാത്രമല്ല ഇനിയും മന്ത്രിമാരുണ്ട്. കൂടുതല്‍ വിവരം പുറത്തുവരാനുണ്ട്. മുഖ്യമന്ത്രിക്ക് രാജിവെച്ച് പോകേണ്ടിവരും. പരസ്യമായി നാണം കെടും മുമ്പ് പിണറായി രാജിവെച്ച് പുറത്ത് പോകണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് നടന്ന ബിജെപി ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സംസ്ഥാന പ്രസിഡണ്ട്.