സന്ദീപിന്റെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത് നിര്‍ണായക രേഖകള്‍. തിരുവനന്തപുരം കള്ളക്കടത്ത് കേസിലെ പ്രതി സന്ദീപിനെ ബംഗളുരുവില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ കണ്ടെത്തിയതാമ് ബാഗ്. എന്‍ഐഎ കോടതിയുടെ സാന്നിധ്യത്തില്‍ ആയിരുന്നു പരിശോധന.
പണം നല്‍കിയവരുടെ വിശദാംശങ്ങള്‍, സഹകരണ ബാങ്കിലെ ഫിക്‌സഡ് ഡെപ്പോസിറ്റ് രേഖകള്‍, ഡയറി, ലാപ്‌ടോപ്പ് എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല. ഈ വിവരങ്ങള്‍ വെച്ച് സന്ദീപിനെ വീണ്ടും ചോദ്യം ചെയ്യും. മലപ്പുറം, കോഴിക്കോട്, എറണാകുളം സ്വദേശികളുടെ വിവരങ്ങള്‍ രേഖകളിലുണ്ട്.





































