തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണകള്ളക്കടത്ത് കേസില്‍ രണ്ടു പേരെ കൂടി കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തു.മഞ്ചേരി സ്വദേശി അന്‍വറും വേങ്ങര സ്വദേശി സെയ്തലവിയുമാണ് അറസ്റ്റിലായത്.
കസ്റ്റംസും എന്‍ഐഎയും അന്വേഷണം ഊര്‍ജിമാക്കിയിരിക്കുകയാണ്. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കള്ളക്കടത്തിനായി എട്ട് കോടി രൂപ സമാഹരിച്ചെന്നും പ്രതികളായ റമീസും സന്ദീപും ജലാലും അംജത് അലിയും ചേര്‍ന്നാണ് ഇത് നടത്തിയതെന്നുമാണ് കണ്ടെത്തല്‍.മുവാറ്റുപുഴ സ്വദേശി ജലാലാണ് ജ്വല്ലറികള്‍ക്ക് വില്‍ക്കാന്‍ കരാറുണ്ടാക്കിയത്. സരിത്തിനും സ്വപ്‌നക്കും എഴ് ലക്ഷം രൂപയായിരുന്നു കമീഷന്‍.
ഇതിനിടെ സരിത്, സ്വപ്‌ന, ഫമീസ്, സന്ദീപ് എന്നിവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു. കള്ളക്കടത്ത് സ്വര്‍ണം ഉപയോഗിച്ച് സ്വത്ത് സമ്പാദനം നടത്തിയോ എന്ന് എന്‍ഫോഴ്‌സമെന്റ് അന്വേഷിക്കും. മലപ്പുറം സ്വദേശി റമീസിനെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസ് അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സരിത്തിന്റെ ജാമ്യാപേക്ഷയും പരിഗണിക്കും.