സ്വര്‍ണകള്ളക്കടത്ത് കേസിലെ അന്വേഷണം കസ്റ്റംസും എന്‍ഐഎയും ശക്തമാക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയുള്ള ആരോപണം ശക്തമാകുന്നു. ഐടി ഫെലോയുടെ ശബ്ദരേഖ പുറത്തായ സാഹചര്യത്തില്‍ അരുണ്‍ എന്ന ഫെലോയെ സ്ഥാനത്ത് നിന്ന് ഐടി വകുപ്പ് നീക്കി. അരുണും ശിവശങ്കറും തമ്മിലുള്ള സംഭാഷണം അടക്കമുള്ളവ പുറത്തായതിന് പിന്നാലെയാണ് നടപടി.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് പലര്‍ക്കും എതിരെയും അന്വേഷണം നീങ്ങുകയാണ്. ഇതിന്റെ ഭാഗമാണ് ഐടി വകുപ്പിലെ അരുണിനെതിരെയുള്ള നടപടി.