മുഖ്യമന്ത്രിക്ക് വീണ്ടും ഉപദേശി

0

മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും ഉപദേശി. ഉപദേശകരുടെ എണ്ണത്തില്‍ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിട്ടും പുതിയ ഉപദേശകനെ നിയമിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനനന്ദന്‍ ആണ് പുതിയ ഉപദേശകന്‍. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തിലാണ് നിയമനം എന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. നിലവിലെ ഉപദേശകരെ കൊണ്ട് മുഖ്യമന്ത്രിക്കും സംസ്ഥാനത്തിനും യാതൊരു പ്രയോജനവും ഇല്ലെന്ന ആരോപണങ്ങള്‍ക്കിടയിലാണ് രാജീവ് സദാനന്ദന്റെ നിയമനം. മൂന്ന് മാസത്തേക്കാണ് നിയമനം എന്നാണ് റിപ്പോര്‍ട്ട്.