ജിയോ 5ജി അടുത്തവര്‍ഷം

0

റിലയന്‍സ് ജിയോയുടെ 5ജി സേവനം അടുത്ത വര്‍ഷം ലഭ്യമാവുമെന്ന് മുകേഷ് അംബാനി അറിയിച്ചു. പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച് നിര്‍മിക്കുന്ന സാങ്കേതിക വിദ്യയാണ് ജിയോ ഉപയോഗിക്കുക എന്നും മുകേഷ് അംബാനി പറഞ്ഞു. കമ്പനിയുടെ 43ാം വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നുമില്ലായ്മയില്‍ നിന്നാണ് ജിയോ സമ്പൂര്‍ണ 5ജി സാങ്കേതിക വിദ്യ കൈവരിച്ചത്. 100 ശതമാനവും ആഭ്യന്തര സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്. പുതിയ സാങ്കേതിക വിദ്യ മാധ്യമങ്ങള്‍, സാമ്പത്തിക സേവനങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സ്മാര്‍ട്ട് സിറ്റികള്‍, സ്മാര്‍ട്ട് മൊബിലിറ്റി തുടങ്ങി എല്ലാ മേഖലക്കും ഉപയോഗിക്കാനാവും എന്നും മുകേഷ് അംബാനി പറഞ്ഞു.