പുതിയ കാമ്പയിന്‍ അരംഭിക്കുന്നു
ജീവന്റെ വിലയുള്ള ജാഗ്രത
സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി.
തുടര്‍ച്ചയായി രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം 600ന് മുകളില്‍ ഉണ്ടാകുന്നത്. അതുപോലെ തന്നെയാണ് സമ്പര്‍ക്കം മൂലമുള്ള രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇന്ന് 439 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായി. ഇതില്‍ 37 പേരുടെ ഉറവിടം വ്യക്തമല്ല. 196 പേര്‍ രോഗമുക്തി നേടി.
9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്. 9 ബിഎസ്ഇ ജവാന്മാര്‍ക്കും രോഗം ബാധിച്ചു.
ഇന്നത്തെ രോഗികളില്‍ 96 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 76 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
ഹോട്ട്‌സ്‌പോട്ടുകള്‍ -234
പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ -14
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്.
തിരുവനന്തപുരം -157
ഇടുക്കി -55
കൊല്ലം -11
കോട്ടയം -25
പത്തനംതിട്ട -64
ആലപ്പുഴ -20
എറണാകുളം -72
പാലക്കാട് – 19
മലപ്പുറം -18
തൃശൂര്‍ -5
കാസര്‍കോട് -74
വയനാട് -4
കണ്ണൂര്‍ -35
കോഴിക്കോട് -64
ഇന്ന് ഒരു കോവിഡ് മരണമുണ്ട്. ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയ് ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
പുതിയ രോഗികളില്‍ 60 ശതമാനം പേരും രോഗലക്ഷണം ഇല്ലാത്തവരാണെന്ന് ആശങ്ക കൂട്ടുന്നു. ഇക്കാര്യം എല്ലാവരും ഓര്‍ക്കണം.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ രണ്ട് ഗഡു പ്ലാന്‍ ഫണ്ട് നല്‍കി. മൂന്നാം ഗഡൂ അടുത്തയാഴ്ച നല്‍കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിപിസിയുടെ അനുമതി ഇല്ലാതെ പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കാം. ക്രമീകരണങ്ങള്‍ ട്രഷറിയില്‍ ഉണ്ടാകും. പ്രോജക്ടുകള്‍ പിന്നീട് സാധൂകരിച്ചാല്‍ മതി.