പാര്‍ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന സച്ചിന്‍ പൈലറ്റുമായി ചര്‍ച്ചക്ക് തയ്യാറായി കോണ്‍ഗ്രസ്. സച്ചിനും സംഘവും ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നിലപാട് മാറ്റിയത്.
രാജസ്ഥാന്‍ സര്‍ക്കാരിനെതിരെയുള്ള ബിജെപി നീക്കം പൊളിഞ്ഞെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞു. സച്ചിന്‍ പൈലറ്റിന് പറയാനുള്ളത് പാര്‍ടിയിലാണ് പറയേണ്ടത്. മാധ്യമങ്ങളോടല്ലെന്നും സുര്‍ജെവാല പറഞ്ഞു.