മന്ത്രി കെ ടി ജലീല്‍ കൈമാറിയത് ഭക്ഷ്യകിറ്റോ അതോ സ്വര്‍ണകിറ്റോ എന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. സ്വപ്‌നയുമായുള്ള ബന്ധത്തെ കുറിച്ച് മന്ത്രി കെ ടി ജലീല്‍ പറയുന്നതില്‍ സംശയമുണ്ട്. മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്.
ഫോണ്‍ വിളിയില്‍ സംശയം കൂടുകയാണ്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്തിനാണ് സരിത്തിനെ വിളിച്ചത്. ആ ഫോണില്‍ മന്ത്രി സംസാരിച്ചില്ല എന്നും വിശ്വസിക്കാനാകില്ല. ഇതിന് മുന്‍പും ജലീല്‍ സ്വപ്നയെ വിളിച്ചതിന് തെളിവുകള്‍ വരുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലത്താണ് ഏറ്റവും അധികം കിറ്റുകള്‍ കൊടുത്തത്, സക്കാത്തിനെയൊക്കെ ഇങ്ങനെ മോശമാക്കണോ..മന്ത്രിയുടെ ഓഫീസില്‍ സ്വര്‍ണ കള്ളക്കടത്തുകാര്‍ എത്തി. തീവ്രവാദി സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചയാളാണ് ജലീല്‍.
കഴിഞ്ഞ രണ്ടുമാസത്തെ കോള്‍ ലിസ്റ്റ് പുറതത്തു വിടാന്‍ മന്ത്രി ധൈര്യം കാണിക്കണം. ഒമ്പതു മണിക്കൂറിലധികമാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചോദ്യം ചെയ്തത്. ഇതെല്ലാം രാജ്യത്ത് ആദ്യ സംഭവങ്ങളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.