HomeKeralaമുഖ്യമന്ത്രി കേരളത്തെ നാണം കെടുത്തി

മുഖ്യമന്ത്രി കേരളത്തെ നാണം കെടുത്തി

സംസ്ഥാനത്തെ ലോകത്തിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാണം കെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിന് വിഷയ ദാരിദ്യമല്ല വിഷയ ബാഹുല്യമാണെന്നും മുഖ്യമന്ത്രിക്ക് മറുപടിയായി ചെന്നിത്തല പറഞ്ഞു.

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സഭയുടെ അന്തസ് കളഞ്ഞു. സഭയെ അപമാനിച്ച സ്പീക്കറെ മാറ്റണമെന്ന് ഉടന്‍ പ്രമേയം നല്‍കും. മന്ത്രി കെ ടി ജലീലിന്റെ പണി കിറ്റ് വാങ്ങലാണ്. സ്പീക്കറേയും ജലീലിനേയും സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി.

കോവിഡ് വിവരങ്ങള്‍ പറയാന്‍ നടത്തുന്ന വാര്‍ത്താസമ്മേളനം മാധ്യമങ്ങളേയും പ്രതിപക്ഷത്തേയും കളിയാക്കാനാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നത്. കള്ളക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുന്ന പിണറായി വിജയന്‍ ജനങ്ങളെ വിഡ്ഡികളാക്കുകയാണ്. ശിവശങ്കറിനെ സസ്‌പെന്റ് ചെയ്യാന്‍ ഇനിയും എന്ത് തെളിവാണ് മുഖ്യമന്ത്രിക്ക് വേണ്ടത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐടി ഫെലോയാണ് കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് മുറി ബുക്ക് ചെയ്ത് കൊടുത്തത്. പ്രതികളുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ദീര്‍ഘകാല ബന്ധമുണ്ട്.

സ്പ്രിംഗ്‌ളര്‍ അടക്കമുള്ള അന്വേഷണങ്ങള്‍ ഇഴയുകയാണ്. സര്‍ക്കാരിന്റെ അഴിമതികളില്‍ വിജിലന്‍സ് കോടതിയില്‍ നേരിട്ട് ഹാജരായി പരാതി നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Most Popular

Recent Comments