താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരന്‍ ആണെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്. പാര്‍ടി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന സച്ചിന്‍ ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്തകളുണ്ടായിരുന്നു.
തനിക്കെതിരെ നടക്കുന്നത് നുണപ്രചാരണങ്ങളാണെന്ന് സച്ചിന്‍ പറഞ്ഞു. ബിജെപിക്കെതിരെ പൊരുതിയാണ് താന്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത്. താനിപ്പോഴും കോണ്‍ഗ്രസില്‍ തന്നെയാണെന്നും സച്ചിന്‍ പറഞ്ഞു.
സച്ചിന്റെ നിലപാട് കാത്തിരിക്കുകയാണ് ബിജെപി. ഇന്ന് രാവിലെ ചേരാനിരുന്ന ബിജെപി നേതൃയോഗം വൈകീട്ടത്തേക്ക് മാറ്റിയിട്ടുണ്ട്.