സ്വപ്‌നയുമായി അടുത്ത സൗഹൃദം

0

സ്വര്‍ണകള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വ്ശ്വസ്ത ഉജ്യോഗസ്ഥന്‍ എം ശിവശങ്കര്‍. കസ്റ്റംസ് ഇന്നലെ അര്‍ധരാത്രി വരെ നടത്തിയ ചോദ്യം ചെയ്യലിലാണ് ശിവശങ്കര്‍ ഇക്കാര്യം അറിയിച്ചത്.

സ്വപ്‌ന വഴിയാണ് സരിത്തിനെ പരിചയപ്പെട്ടത് എന്ന് ശിവശങ്കര്‍ പറഞ്ഞു. അതല്ലാതെ സ്വപ്‌നയും കൂട്ടാളികളുമായും തനിക്ക് മറ്റ് കാര്യങ്ങൡ ബന്ധമില്ല. ചില പരിപാടികളുടെ സംഘാടനത്തില്‍ സരിത്ത് സഹകരിച്ചിട്ടുണ്ട്. സൗഹൃദം ഉണ്ടെങ്കിലും ഔദ്യോഗിക സ്വാധീനം ഉപയോഗിച്ച് സഹായങ്ങള്‍ നല്‍കിയിട്ടില്ലെന്നും ശിവശങ്കര്‍ പറഞ്ഞു.

പ്രാഥമിക മൊഴിയെടുക്കല്‍ മാത്രമാണ് നടന്നതെന്നും ഇതിലെ വൈരുദ്ധ്യങ്ങള്‍ പരിശോധിച്ചാവും അടുത്ത നടപടി ഉണ്ടാവുകയെന്ന് കസ്റ്റംസ് അറിയിക്കുന്നു. സരിത്തുമായി മണിക്കൂറുകള്‍ നീണ്ട ശിവശങ്കറിന്റെ ഫോണ്‍ വിളികള്‍ ഇപ്പോഴും സംശയാസ്പദമാണ്. സ്വപ്‌നയുമായുള്ള വിളികളും അന്വേഷിക്കുന്നുണ്ട്.

കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഇപ്പോള്‍ പ്രതികളെ ചോദ്യം ചെയ്യുകയാണ്. ഇതുവരെ ശേഖരിച്ച തെളിവുകളും ഇന്നലെ ശിവശങ്കറിന്റെ മൊഴികളും ചോദ്യം ചെയ്യലില്‍ ഉയരും. ഇതിന്റെ അടിസ്ഥാനത്തില്‍ ആവും മേല്‍നടപടികള്‍.