സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം ഇന്ന് അറിയാം. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉച്ചക്ക് രണ്ടിന് ഫലം ഫ്രഖ്യാപിക്കും. സിബിഎസ്ഇ മേഖലയിലെ പത്താംക്ലാസ് പരീക്ഷാ ഫലവും ഇന്ന് പുറത്ത് വരും.
പ്ലസ് ടു ഫലം www.keralaresults.nic.in എന്ന വിലാസത്തില്‍ ലഭ്യമാവും. പിആര്‍ഡി, കൈറ്റ് ഡിഎച്ച്എസ്ഇ വെബ്‌സൈറ്റുകളിലും പിആര്‍ഡി ലൈവ്, സഫലം 2020 ആപ്പുകളിലും ഫലം അറിയാനാകും.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം cbseresults.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. എഴുതിയ പരീക്ഷകളുടെ മാര്‍ക്കിന്റെ ശരാശരിയും ഇന്റേണല്‍ മൂല്യനിര്‍ണയത്തിന്റെ മാര്‍ക്കും കണക്കിലെടുത്താണ് മാര്‍ക്ക് തയ്യാറാക്കിയത്. കോവിഡ് പശ്ചാത്തലത്തിലാണ് ഈ ക്രമീകരണം. ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയ മൂന്ന് പരീക്ഷകളുടെ ശരാശരിയാണ് മൂല്യനിര്‍ണയത്തിനായി എടുത്തിട്ടുള്ളത്.