തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണകള്ളക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍. മൂന്ന് പേരെ കൂടി കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തു. മുവാറ്റുപുഴ സ്വദേശി ജമാല്‍, മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കൂടുതല്‍ പേരെ അറസ്റ്റ് ചെയ്‌തേക്കും എന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചന. സ്വര്‍ണം ഇടപാടുകാരിലേക്ക് എത്തിക്കുന്ന നിലവധി പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ജലാല്‍ നാടകീയമായാണ് ഇന്നലെ കസ്റ്റംസിന് മുന്നില്‍ കീഴടങ്ങിയത്. മാസങ്ങളായി കസ്റ്റംസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നയാളാണ് ജലാല്‍.