മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ വിട്ടയച്ചത് ഒമ്പത് മണിക്കൂറുകള്‍ക്ക് ശേഷം. ശിവശങ്കര്‍ എന്ന കണ്‍ഫേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചത് അര്‍ധരാത്രി 12 മണിക്ക് ശേഷം.
ശിവശങ്കര്‍ എന്ന പിണറായി വിജയന്റെ ഏറ്റവും അടുപ്പമുള്ള ഉദ്യോഗസ്ഥന്‍ അറസ്റ്റിലായേക്കും എന്ന സൂചനയായിരുന്നു ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടപ്പോള്‍. ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് കൊണ്ടും പോകും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നാല്‍ അര്‍ധരാത്രി കഴിഞ്ഞപ്പോള്‍ ചോദ്യം ചെയ്യല്‍ ഒമ്പത് മണിക്കൂര്‍ കടന്നപ്പോള്‍ ശിവശങ്കറിനെ പൂജപ്പുരയിലെ വീട്ടില്‍ കൊണ്ടാക്കുകയായിരുന്നു കസ്റ്റംസ് അന്വേഷണസംഘം.
ചോദ്യം ചെയ്യലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല. എന്നാല്‍ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കാനായി കസ്റ്റംസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയില്‍ കസ്റ്റഡിയില്‍ ഉള്ള പ്രതികളുടെ പ്രതികരണങ്ങളും തേടും. ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യണോ അറസ്റ്റ് ചെയ്യണോ തുടങ്ങിയ കാര്യങ്ങളിലെ തീരുമാനം.
മൊഴികളിലെ വൈരുദ്ധ്യം പലകാര്യങ്ങളിലും ഉണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. അങ്ങനെയായാല്‍ ശിവശങ്കര്‍ എന്ന കണ്‍ഫേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥന്റെ നില കൂടുതല്‍ പരുങ്ങലിലാവും. മുഖ്യമന്ത്രിയുടെ ഓഫീസിലെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിഎന്ന നിലയില്‍ പിണറായി വിജയന്റെ സമ്മര്‍ദ്ദമേറും.